Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പക്ഷിപ്പനി: 2025 മാർച്ച് വരെ ജാഗ്രത നിർദ്ദേശം

02:04 PM Jul 08, 2024 IST | ലേഖകന്‍
poultry yard. chicken, ducs and cock at farmyard. rural domestic animals.
Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ പക്ഷിപ്പനിയിൽ പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രോ​ഗബാധയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണയായി സംസ്ഥാനത്ത് പക്ഷിപ്പനി കാണപ്പെടാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പക്ഷിപ്പനി വലിയ രീതിയിൽ പടർന്നു പിടിക്കുകയുണ്ടായി. ഇതോടുകൂടിയാണ് സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഒരു വിദ​ഗ്ദ സമിതിയെ രൂപികരിച്ചത്.

സംസ്ഥാനത്തിന് പുറത്ത് നിന്ന് രോഗബാധ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശാടനപ്പക്ഷികളിൽ നിന്ന് വൈറസ് പകർന്നിരിക്കാമെന്നും പനി ബാധിച്ച പക്ഷികളുടെ കാഷ്ടവും തീറ്റയും അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. അസുഖം ബാധിച്ച പക്ഷികളുടെ വിൽപ്പനയിലൂടെയും രോ​ഗം പടർന്നിരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. 2025 മാർച്ച് മാസം വരെ വലിയ രീതിയിലുള്ള ജാ​ഗ്രത പാലിക്കണമെന്ന നിർദേശം റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലുണ്ട്.

Tags :
keralanews
Advertisement
Next Article