മാപ്പപേക്ഷയുമായി ബാബാരാംദേവ്, ഹൃദയത്തിൽ നിന്നുള്ളതല്ലെന്ന് കോടതി
കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി ബാബ രാംദേവ്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നുമായിരുന്നു ബാബാ രാംദേവിന്റെ അപേക്ഷ. എന്നാൽ ഈ ക്ഷമാപണം ഹൃദയത്തിൽ നിന്നുള്ളത് അല്ലെന്ന് കോടതി. പതഞ്‌ജലി പരസ്യ വിവാദ കേസിൽ ബാബാ രാംദേവിനും പതഞ്‌ജലി എം ഡി ആചാര്യ ബാലകൃഷ്ണക്കുമെതിരെ ആയിരുന്നു കോടതിയുടെ ശകാരം. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പരസ്യം നൽകിയതിനാണ് കോടതിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി ഉന്നയിച്ചത്. പരസ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് കോടതി താക്കിത് നൽകിയെങ്കിലും അത് നിരാകരിച്ചതിനെ തുടർന്നാണ് കോടതി നടപടിയുമായി മുന്നോട്ട് പോയത്.
എന്നാൽ ബാബാ രാംദേവ് കോടതിയിൽ മാപ്പപേക്ഷയുമായി എത്തിയെങ്കിലും ഹൃദയത്തിൽ നിന്നുള്ളത് അല്ലെന്ന് പറഞ്ഞ കോടതി അതിനെ നിരാകരിക്കുകയായിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി സംഭവിച്ചതാണെന്നും പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നും പരസ്യ വിഭാഗത്തിന് കോടതി ഉത്തരവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ലെന്നും പതഞ്‌ജലി വ്യക്തമാക്കി.
മറുപടി നൽകാമെന്നും നേരിട്ട് മറ്റുപറയാമെന്നും ബാബാ രാംദേവ് പറഞ്ഞെങ്കിലും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും കോടതി രോഷത്തോടെ പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഏപ്രിൽ 10 ന് വീണ്ടും പരിഗണിക്കും. അന്നേദിവസം ഇരുവരും കോടതിയിൽ ഹാജരാകണം.