Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു: രമേശ് ചെന്നിത്തല

10:21 AM Oct 13, 2024 IST | Online Desk
Advertisement

തിരുവന്തപുരം:പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു വെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Advertisement

എൻറെ യൂത്ത് കോൺഗ്രസ് കാലം മുതലുള്ള സുഹൃത്തായിരുന്നു. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് അജിത്ത് പവാർ പക്ഷത്തെ എൻ സി പിയിലേക്ക് കൂറു മാറിയത്.

മകൻറെ ഓഫീസിൽനിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ റോഡിൽ വച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

അദ്ദേഹത്തിൻറെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്

ഷിൻഡേ സർക്കാരിന്റെ കീഴിൽ മുംബൈയിൽ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ആഭ്യന്തരത്തിൻ്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിൽ സമ്പൂർണ്ണ പരാജയങ്ങളാണ് എന്ന് തെളിയിച്ചിരിക്കുന്നു. ഒരു മുൻ മന്ത്രിയുടെ ജീവനു പോലും സംരക്ഷണം ഇല്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?

ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതൽ സെക്രട്ടറിയേറ്റിനുള്ളിൽ പോലും ഗുണ്ടാ നേതാക്കൾ കടന്നുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വിഷയം പലവട്ടം പ്രതിപക്ഷം ഉന്നയിച്ചതാണ്. പോലീസ് സ്റ്റേഷന് അകത്തു വച്ച് ഒരു എംഎൽഎ എതിർഭാഗം പാർട്ടി നേതാവിനെ വെടിവെച്ചിടുന്ന സാഹചര്യം വരെ ഉണ്ടായി.

മുംബൈയിൽ സമ്പൂർണ്ണ അരാജകത്വം നടമാടുകയാണ്. അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളിൽ പട്ടാപ്പകൽ യഥേഷ്ടം വിഹരിക്കുന്നു.

സിദ്ധിഖിയുടെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു ഒഴിയണം.

Tags :
featuredkeralanews
Advertisement
Next Article