രണ്ടു കേസുകളിൽ രാഹുലിനു ജാമ്യം, കൂടുതൽ കേസുമായി പൊലീസ്
02:05 PM Jan 16, 2024 IST | ലേഖകന്
Advertisement
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസിൽ ജാമ്യം. എന്നാൽ രാഹുലിനെ ഒരു തരത്തിലും പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശത്തെ തുടർന്നു കൂടുതൽ കേസുകളുമായി പൊലീസ് വീണ്ടും രംഗത്ത്. ഇന്നു രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിൻറെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുൽ ജയിലിൽ തുടരും. ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന് ജാമ്യംകിട്ടിയത്.
Advertisement