Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആം ആദ്മി എംപി സഞ്ജയ്‌ സിങ്ങിന് ജാമ്യം ; ഇ ഡി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി

04:01 PM Apr 02, 2024 IST | Online Desk
Advertisement

ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആറു മാസമായി ജയിലിൽ കഴിഞ്ഞിരുന്ന ആം ആദ്മി പാർട്ടി എം പി സഞ്ജയ്‌ സിങ്ങിന് ജാമ്യം. സുപ്രീം കോടതിയാണ് തീഹാർ ജയിലിൽ കഴിയുന്ന സഞ്ജയ്‌ സിങ്ങിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് ബെഞ്ചാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്.

Advertisement

ഇ ഡി യെ വിമർശിച്ചുകൊണ്ടാണ് കോടതി സഞ്ജയ്‌ സിങ്ങിന് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിനെതിരെ ഇ ഡി യ്ക്ക് ഒന്നും കണ്ടെത്താനായിട്ടില്ലായെന്ന് കോടതി പറഞ്ഞു. പണം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സഞ്ജയ് സിങ്ങിനെതിരായിട്ടൊന്നുമില്ല. ജാമ്യത്തിന്റെ ഇടവേളയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ കോടതിപരിഗണയിലുള്ള കേസിനെതിരെ പ്രസ്താവനകൾ നടത്തുന്നത് വിലക്കി. മദ്യനയത്തിന്റെ മറവിൽ എ എപിക്ക് പാർട്ടി ഫണ്ട് സ്വരൂപീകരിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ ഉപയോഗപ്പെടുത്തിയെന്നും രണ്ട് ഘട്ടങ്ങളിലായി ദിനേശ് അറോറ രണ്ടുകോടി രൂപ കൈമാറിയെന്നും ഇ ഡി ആരോപിച്ചെന്നും സഞ്ജയ്‌ സിങ്ങ് ഇത് നിഷേധിച്ചു.

Tags :
featurednewsPolitics
Advertisement
Next Article