For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബാലഗോകുലം വൈക്കം ജില്ലാ നിവേദിത ജയന്തി ഭഗിനി സമ്മേളനം നടന്നു

03:03 PM Nov 01, 2023 IST | Veekshanam
ബാലഗോകുലം വൈക്കം ജില്ലാ നിവേദിത ജയന്തി ഭഗിനി സമ്മേളനം നടന്നു
Advertisement

കടുത്തുരുത്തി : ബാലഗോകുലം വൈക്കം ജില്ലാ നിവേദിത ജയന്തി ഭഗിനി സമ്മേളന ഉദ്ഘാടനം കോത്തല എൻഎസ്എസ് ഹൈസ്കൂൾ ടീച്ചർ ഭാഗ്യലക്ഷ്മി വിജയൻ നിർവ്വഹിച്ചു. മുതിർന്ന ആർഎസ്എസ് പ്രചാരകനും എഴുത്തുകാരനുമായ ആർ. ഹരിയേട്ടൻ അനുസ്മരണം മേഖല സംഘടനാ കാര്യദർശി സനൽകുമാർ നടത്തി. ബാലഗോകുലവും ഭഗിനി മണ്ഡലവും എന്ന വിഷയത്തെക്കുറിച്ച് ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല സംസാരിച്ചു. മേഖല ഭഗിനിപ്രമുഖ ഗീത ബിജു, ജില്ലാ ഭഗിനിപ്രമുഖ ഗീതാ മോഹൻ ജില്ല അദ്ധ്യക്ഷൻ രാജേഷ് കുമാർ, കാര്യദർശി സജികുമാർ, അജിത്കുമാർ, കണ്ണൻ എന്നിവർ പ്രസംഗിച്ചു. കൈപ്പുഴ ശ്രീധർമ്മശാസ്താ ബാലഗോകുലത്തിലെ ശ്രീലക്ഷ്മി, ഗായത്രി എന്നിവരുടെ കളരിപ്പയറ്റ് പ്രദർശനവും നടന്നു.

Advertisement

Author Image

Veekshanam

View all posts

Advertisement

.