വിലക്ക് പിൻവലിക്കണം: കെ ജി ഒ യു
11:33 AM Sep 02, 2024 IST | Online Desk
Advertisement
തിരുവനന്തപുരം : പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശിക പിൻവലിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. അഞ്ചുവർഷം മുൻപ് അർഹമായ ഡിഎയാണ് പിഎഫിൽനിന്ന് പിൻവലിക്കാൻ കഴിയാത്തത്. ഇടതു ഭരണത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് ഉള്ളത്. കേവലം രണ്ട് ശതമാനം ഡിഎ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജീവനക്കാരുടെ സ്വന്തം അക്കൗണ്ടിലുള്ള തുക പോലും പിൻവലിക്കാൻ കഴിയാത്ത രീതിയിൽ വിലക്കേർപ്പെടുത്തുകയാണ് ഇപ്പോൾ. ജീവനക്കാരുടെ ജീവിതം ദുസഹമാക്കുന്ന തീരുമാനം എത്രയും പെട്ടെന്ന് തിരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും, ജനറൽ സെക്രട്ടറി വി എം ഷൈനും ആവശ്യപ്പെട്ടു.
Advertisement