Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല സർക്കാർ രൂപീകരിക്കാൻ ചർച്ച സജീവം

07:14 PM Aug 06, 2024 IST | Online Desk
Advertisement

ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുട ർന്ന് പ്രസിഡന്റ് ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചു വിട്ടു. ചൊവ്വാഴ്ച്‌ച വൈകുന്നേരം മൂന്നിനുള്ളിൽ പാർലമെന്റ് പിരിച്ചുവിടണമെന്ന് പ്രക്ഷോഭകർ അന്ത്യശാസനം നൽകിയിരുന്നു.
പാർലമെന്റ് പിരിച്ചുവിട്ടില്ലെങ്കിൽ കടുത്ത നടപടി കളിലേക്ക് പോകുമെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി യിരുന്നു. തുടർന്ന് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ്റ് പിരിച്ചുവിടുകയായിരുന്നു.
പാർലമെന്റ് പിരിച്ചുവിട്ടതോടെ ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി. കലാപം തുടരുന്ന പശ്ചാത്തലത്തിൽ സൈനിക മേധാവി വിദ്യാർഥി പ്രക്ഷോഭകരുമായി ചർച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്. നൊബേൽ സമ്മാനജേതാവ് ഡോ. മുഹമ്മദ് യൂ നുസിനെ ഇടക്കാല സർക്കാരിന്റെ ഉപദേശകനാ ക്കണമെന്ന് വിദ്യാർഥി നേതാക്കളുടെ ആവശ്യം.

Advertisement

Advertisement
Next Article