കുളിമുറി ദൃശ്യങ്ങൾ പകർത്തി
എസ്എഫ്ഐ ഏരിയ സെക്രട്ടറി; കയ്യോടെ
പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
പറവൂർ: അയൽപക്കത്തെ
സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരി
ക്കെ എസ്എഫ്ഐ നേതാവ് പിടിയിലായി. എസ്എഫ്ഐ
പറവൂർ ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ
ജില്ലാ എക്സിക്യൂട്ടിവ്
അംഗവുമായ പെരുവാരം സ്വദേശിയാണ് അയൽപക്കക്കാരിരുടെ കുളിക്കുന്ന ദൃശ്യം പകർത്തിയത്. സിപിഎമ്മിന്റെ പറവൂരിലെ
സാമൂഹിക മാധ്യമ ചുമതലക്കാരൻ കൂടിയാണ് 19 കാരനായ ഇയാൾ. പൊലീസ് ക
സ്റ്റഡിയിലുള്ള ഫോൺ സിപിഎം ഏരിയ സെക്രട്ടറിയുടെ
പേരിലുള്ളതാണെന്നാണ് സൂചന. എസ് എഫ് ഐയിലെ ഒരു വിഭാഗമാണ് രഹസ്യമായി വെച്ചിരുന്ന സംഭവം പുറത്താക്കിയത്. വീടിന്റെ ടെറസ്സിൽ കയറി കുളിമുറിയുടെ ജനലിലൂടെയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഇക്കാര്യം ഇയാൾ
നിഷേധിക്കുന്നില്ല. തെറ്റ് പറ്റിപ്പോയതായി പാർട്ടി നേതൃത്വത്തോട് ഏറ്റു പറഞ്ഞിട്ടു
ണ്ട്. നേതാവിനെ ഫോൺ സഹിതം പൊലീസിൽ ഏൽപ്പിച്ചു
വെങ്കിലും പാർട്ടി ഇടപെടലുകളെത്തുടന്ന് സംഭവം
ഒത്തുതീർപ്പാക്കി. വീട്ടുകാർക്ക്
പരാതി ഇല്ലെന്നാണ്
പൊലീസിന്റെ വിശദീകരണം. എന്നാൽ, സംഭവം സാമൂഹ്യ മാധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്.