For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

‘വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി’; മുകേഷിനെതിരെ വീണ്ടും ആരോപണം

12:39 PM Aug 27, 2024 IST | Online Desk
‘വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി’  മുകേഷിനെതിരെ വീണ്ടും ആരോപണം
Advertisement

കൊച്ചി: എംഎൽഎയും നടനുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് വളരെ മോശമായി മുകേഷ് പെരുമാറി എന്നാണ് വെളിപ്പെടുത്തുന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിൽ ഉണ്ടെന്നും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് കാസ്റ്റിംഗ് ഡയറക്ടർ വിച്ചു നേരിട്ട് ആവശ്യപ്പെട്ടതുമാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ.

Advertisement

സുഹൃത്തായ ഒരു നടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മുകേഷ് എത്തുകയും മോശമായ രീതിയിൽ പെരുമാറുകയും ആയിരുന്നു എന്ന് സന്ധ്യ പറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുൻപാണ് സംഭവം ഉണ്ടായതെന്നും അന്നവർ മുകേഷിനെ അടിച്ചു പുറത്താക്കി എന്നും നടിയുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും സന്ധ്യ പറഞ്ഞു. അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായാൽ മാത്രമേ സിനിമയിൽ അവസരം ലഭിക്കു എന്നും കാസ്റ്റിംഗ് ഡയറക്ടർമാരും പ്രൊഡക്ഷൻ കൺട്രോളർമാരും ആണ് ഇടനിലക്കാരെന്നും കോംപ്രമൈസിന് തയ്യാറായാൽ മാത്രമേ അവസരം ലഭിക്കുമെന്നും ഇല്ലെങ്കിൽ വീട്ടിലിരിക്കേണ്ടി വരും എന്നുമാണ് പറയുന്നത് എന്നും സന്ധ്യ വെളിപ്പെടുത്തി.

Tags :
Author Image

Online Desk

View all posts

Advertisement

.