For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അന്ത്യ അത്താഴ സ്മരണയില്‍ ; ഇന്ന് പെസഹാ വ്യാഴം

10:31 AM Mar 28, 2024 IST | Online Desk
അന്ത്യ അത്താഴ സ്മരണയില്‍   ഇന്ന് പെസഹാ വ്യാഴം
Advertisement

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ഈശോ ശിഷ്യന്മാരുടെ പാദം കഴുകി എളിമയുടെ മഹത്തായ മാതൃക നൽകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കൽ കൂടിയാണ് പെസഹവ്യാഴം. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടക്കും.

Advertisement

സീറോ മലബാർ സഭാ മേജ‍ർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജ‍ർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും. കൂടാതെ വിവിധ ദേവാലയങ്ങളിലെ ചടങ്ങുകൾക്ക് സഭാ മേലധ്യക്ഷന്മാർ മുഖ്യകാർമികരാകും. പെസഹ എന്ന വാക്കിന്റെ അർത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് പെസഹവ്യാഴം.

Tags :
Author Image

Online Desk

View all posts

Advertisement

.