For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആലുവയുടെ ആദരമേറ്റുവാങ്ങി ബെന്നി ബഹനാന്റെ പ്രചാരണം

04:33 PM Apr 18, 2024 IST | Online Desk
ആലുവയുടെ ആദരമേറ്റുവാങ്ങി ബെന്നി ബഹനാന്റെ പ്രചാരണം
Advertisement

ആലുവ : ആലുവയുടെ ആദരവ് ഏറ്റുവാങ്ങിയായിരുന്നു യുഡിഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ പ്രചാരണ പരിപാടികൾ മുന്നോട്ട് പോയത്. ഷാളണിഞ്ഞും പൂക്കൾ സമ്മാനിച്ചും സ്ഥാനാർഥിയെ ജനം സ്വീകരിച്ചു. പര്യടനം രാവിലെ ആലുവയിലെ ചൂണ്ടിയിൽ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉത്ഘാടനം ചെയ്തു.

Advertisement

നിയോജക മണ്ഡലം ഇലക്ഷൻ കമ്മറ്റി ചെയർമാൻ ലത്തീഫ് തുഴിത്തറ അധ്യക്ഷനായ ചടങ്ങിൽ
രാജ്യസഭാ എം പി ജെബി മേത്തർ,ആലുവ എം എൽ എ അൻവർ സാദത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ്, യുഡിഫ് നിയോജക മണ്ഡലം കൺവീനർ എം കെ ലത്തീഫ്,കേരള കോൺഗ്രസ്‌ ജേക്കബ് ഗ്രൂപ്പ്‌ നിയോജക മണ്ഡലം പ്രസിഡണ്ട്‌ പ്രിൻസ് വെള്ളറിക്കൽ, ആർ എസ് പി ജില്ലാ കമ്മറ്റി അംഗം ജി വിജയൻ, ജോസഫ് ഗ്രുപ്പ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ ആന്റണി മാഞ്ഞൂരാൻ, ഐ എൻ ടി യു സി വർക്കിങ് കമ്മറ്റി അംഗം വി ടി ജോർജ്,മുൻസിപ്പൽ ചെയർമാൻ എം.ഒ ജോൺ, മുൻ എം എൽ എ എം എ ചന്ദ്രശേഖർ, യുഡിഫ് മണ്ഡലം ചെയർമാൻമാരായ അഷ്‌റഫ്‌,മാഹിൻ തുടങ്ങിയവർ പങ്കെടുത്തു.

പിന്നീട് ഇവർ സ്ഥാനാർഥിക്കൊപ്പം വാഹന പര്യടനത്തിന്റെ ഭാഗമായി. ശേഷം കീഴ്മാട് മണ്ഡലത്തിലേക്ക് കടന്ന പര്യടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബ് ഉത്ഘാടനം ചെയ്തു. പിന്നീട് തോട്ടകാട്ടുകര, ആലുവ ടൗൺ, ചൂർണിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ബെന്നി ബഹനാന്റെ പര്യടനം നടന്നു. നാളെ പട്ടിമറ്റം ബ്ലോക്കിലൂടെ സ്ഥാനാർഥി പര്യടനം നടത്തും. ബ്ലോക്കിലെ മുണേലിമുകളിൽ നിന്നും തുടങ്ങുന്ന പ്രചാരണം ഐരാപുരം, മുഴവന്നൂർ,കിഴക്കമ്പലം,സൗത്ത് വാഴക്കുളം പിന്നിട്ട് നോർത്ത് വാഴക്കുളത്തെ പള്ളിക്കവലയിൽ സമാപിക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.