Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജിനോയുടെ ഹൃദയംതൊട്ട് ബെന്നി ബഹന്നാൻ എം.പി

02:57 PM Mar 22, 2024 IST | Online Desk
Advertisement

പ്രചാരണത്തിനിടെ എസ് സി എം എസ് കോളേജിൽ എത്തിയപ്പോഴാണ് അവിടത്തെ ജീവനക്കാരനായ കാലടി മാണിക്കമംഗലം സ്വദേശി ജിനോയെ യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ എം.പി അവിചാരിതമായി കണ്ടുമുട്ടിയത്. സംസാര ശേഷിയില്ലാത്ത ജിനോയുമായി ബെന്നി ബഹനാൻ ആംഗ്യ ഭാഷയിൽ ഹൃദയം തുറന്ന് സംസാരിച്ചത് കണ്ടു നിന്നവരെ അത്ഭുതപ്പെടുത്തി.

Advertisement

'എനിക്കും നിന്നെ പോലെയൊരു മകനുണ്ട്, വേണു. സംസാരിക്കാൻ കഴിയില്ല, പക്ഷെ ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്, ജിനോയോട് ബെന്നി ബഹനാൻ പറഞ്ഞു. ജോലിയെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇരുവരും പങ്ക് വച്ചു.
മറ്റു കുട്ടികളെ പോലെ തന്നെ മിടുക്കരായി പഠിക്കുവാനും മികച്ച ജോലി നേടാനും ഭിന്നശേഷി കുട്ടികൾക്കൊപ്പം നില്ക്കാൻ അവരുടെ മാതാപിതാക്കളും സമൂഹവും തയാറാകണമെന്ന് ഒപ്പമുണ്ടായിരുന്നവരോട് ബെന്നി ബഹനാൻ പറഞ്ഞു. അവരെയും മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രാഥമിക ചുമതല നമുക്കും പൊതുസമൂഹത്തിനും ഉണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. തന്റെ മകനെ പോലെ ജീവിതത്തിൽ വിജയം കൈവരിച്ച മറ്റൊരു കുട്ടിയെ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ബെന്നി ബഹന്നാൻ പറഞ്ഞു.

Tags :
keralanews
Advertisement
Next Article