ബെന്നി ബഹനാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
04:33 PM Apr 03, 2024 IST
|
Online Desk
Advertisement
അങ്കമാലി : ചാലക്കുടി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പതിനൊന്നരയോടു കൂടി തിരെഞ്ഞെടുപ്പ് വരണാധികാരിയായ അഡീഷണൽ ജില്ലാ മജിസ്ട്രെറ്റ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
Advertisement
പ്രവർത്തകർക്കും, നേതാക്കൾക്കുമൊപ്പം തൃക്കാക്കര കോൺഗ്രസ് ഓഫീസിൽ നിന്നും ജാഥയായാണ് സ്ഥാനാർഥി എറണാകുളം സിവിൽ സ്റ്റേഷനിൽ എത്തി പത്രിക സമർപ്പിച്ചത്.
ആലുവ എം എൽ എ അൻവർ സാദത്ത്, അങ്കമാലി എം എൽ എ റോജി എം ജോൺ, എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പത്രിക സമർപ്പിക്കാൻ സ്ഥാനർത്തിക്കൊപ്പമുണ്ടായിരുന്നു.ഇന്ന് മലക്കപ്പാറയിലെ വിവിധ ഇടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.
Next Article