Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏറ്റവും മികച്ച യൂബർ ഡ്രൈവർമാർ കൊച്ചിയിൽ; ജോലി ആവശ്യങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നത് ബാംഗ്ലൂർ

02:08 PM Jan 11, 2025 IST | Online Desk
Advertisement

ഇന്ത്യക്കാര്‍ 2024 ല്‍ യൂബര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ കണക്കുകളുടെ റിപ്പോർട്ട് പുറത്തുവന്നു. 920 കോടി കിലോമീറ്ററാണ് കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ യൂബര്‍ ഓടിയത്. പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇ.വി കളിലാണ് 17 കോടി കിലോമീറ്റര്‍ യൂബര്‍ ഓടിയത് എന്നതും ശ്രദ്ധേയമാണ്.
യൂബർ ഓട്ടോ ആണ് 2024 ൽ ഏറ്റവും കൂടുതൽ യാത്രക്കാര്‍ തിരഞ്ഞെടുത്തത്. തൊട്ട് പിന്നാലെ യൂബർ ഗോ യും ഉണ്ട്. യൂബർ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കേരളത്തിലെ യൂബർ യാത്രക്കാരാണ്. കൊച്ചിയിലെ യൂബർ യാത്രക്കാർ 5 ൽ ശരാശരി 4.90 റേറ്റിംഗാണ് ഡ്രൈവർമാര്‍ക്ക് നൽകിയത്. ഡ്രൈവർ റേറ്റിംഗിൽ ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും (4.816), പൂനെ മൂന്നാം സ്ഥാനത്തുമാണ് (4.815) കൊൽക്കത്തയിലാണ് ഏറ്റവും കുറഞ്ഞ ഡ്രൈവർ റേറ്റിംഗ് (4.65).
ബെംഗളൂരു ആണ് ജോലി ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ യൂബർ ഉപയോഗിച്ച നഗരം. 2024- ൽ ഏറ്റവും കൂടുതൽ യൂബർ യാത്രകൾ ബുക്ക് ചെയ്തത് ഡൽഹി-എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. മുംബൈയാണ് രാത്രി വൈകിയുള്ള യാത്രകൾക്ക് ഏറ്റവും കൂടുതൽ യൂബര്‍ റൈഡുകള്‍ ബുക്ക് ചെയ്തത്.

Advertisement

Tags :
BusinessKochi
Advertisement
Next Article