സംസ്ഥാനത്ത് മികച്ച പോളിംഗ്; 1 മണി വരെ 40.12 ശതമാനം പോളിംഗ്
02:29 PM Apr 26, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണി വരെ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 40.12 ശതമാനം വോട്ട് ഇതുവരെ രേഖപ്പെടുത്തിക്കഴിഞ്ഞു. കനത്ത ചൂട് തുടരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് തന്നെ പരമാവധി ആളുകൾ വോട്ട് ചെയ്യാൻ എത്തി. നിലവിൽ കാലത്തെ അപേക്ഷിച്ച് പോളിംഗ് സ്റ്റേഷനുകളിൽ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. ഉച്ചകഴിഞ്ഞു വെയിൽ കുറഞ്ഞാൽ വീണ്ടും പോളിംഗ് സ്റ്റേഷനുകളിൽ തിരക്ക് ഉണ്ടാവുമെന്നാണ് കരുതുന്നത്.
Advertisement
മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം
- തിരുവനന്തപുരം-37.20
- ആറ്റിങ്ങല്‍-40.16
- കൊല്ലം-37.38
- പത്തനംതിട്ട-37.99
- മാവേലിക്കര-38.19
- ആലപ്പുഴ-39.90
- കോട്ടയം-38.25
- ഇടുക്കി-38.34
- എറണാകുളം-37.71
- ചാലക്കുടി-39.77
- തൃശൂര്‍-38.35
- പാലക്കാട്-39.71
- ആലത്തൂര്‍-38.33
- പൊന്നാനി-33.56
- മലപ്പുറം-35.82
- കോഴിക്കോട്-36.87
- വയനാട്-38.85
- വടകര-36.25
- കണ്ണൂര്‍-39.44
- കാസര്‍ഗോഡ്-38.66