Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബേപ്പൂര്‍ തുറമുഖത്തിന് സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചു

03:56 PM Jan 31, 2024 IST | Online Desk
Advertisement

ബേപ്പൂര്‍ തുറമുഖത്തിന് സ്ഥിരമായ ഐ എസ് പി എസ് കോഡ് ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനും തുറമുഖങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പക്കുന്നതിനുമുള്ള സ്ഥിരമായ അനുമതിയാണ് ഇന്റര്‍നാഷണല്‍ ഷിപ്‌സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി ( ഐ എസ് പി എസ് ) കോഡിലൂടെ ബേപ്പൂര്‍ തുറമുഖത്തിനും ലഭിച്ചിരിക്കുന്നത്.

Advertisement

നേരത്തെ കൊല്ലം വിഴിഞ്ഞം ബേപ്പൂര്‍ അഴിക്കല്‍ തുറമുഖ്ങ്ങള്‍ക്ക് താത്കാലികമായി ലഭിച്ച ശുെ െസര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കിയതിനാല്‍ സ്ഥിരമായി ലഭ്യമാക്കിയത്. വിദേശ യാത്രാ-ചരക്കു കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഐ എസ് പി എസ്. സര്‍ട്ടിഫിക്കേഷന്‍ സ്ഥിരമായി നല്‍കിയത്.

ഐ.എസ്.പി.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി എം.എം.ഡി നിര്‍ദ്ദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങള്‍ നേരത്തെ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിര്‍ത്തിക്ക് ചുറ്റും രണ്ട് മീറ്റര്‍ ഉണ്ടായിരുന്ന ചുറ്റുമതില്‍ 2.4 മീറ്ററാക്കി ഉയര്‍ത്തി അതിനു മുകളില്‍ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തില്‍ എക്‌സ്‌റേ സ്‌കാനിങ് സംവിധാനവും മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാന്‍ ഓട്ടോമാറ്റിക് റഡാര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

വാര്‍ഫിലും മറ്റും ആധുനിക വാര്‍ത്താ വിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചര്‍ ഗേറ്റും പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.മര്‍ക്കന്റൈയില്‍ ചട്ടപ്രകാരം ഐഎസ്പിഎസ് കോഡില്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങളില്‍ മാത്രമേ വിദേശ കപ്പലുകള്‍ അടുപ്പിക്കാന്‍ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാര്‍ഗോ -പാസഞ്ചര്‍ കപ്പലുകള്‍ക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാന്‍ വഴിയൊരുങ്ങി. മാത്രമല്ല രാജ്യാന്തര യുണീക് ഐഡന്റിറ്റി നമ്പര്‍ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂര്‍ മാറി.അഴിക്കല്‍ തുറമുഖത്തിലും എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്ഥിരമായ ഐ എസ് പി എസ് കോഡ് അഴിക്കല്‍ തുറമുഖത്തിനും ഉടനടി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Advertisement
Next Article