Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മുംബൈയിൽ സമാപനം; ഇന്ത്യ സഖ്യത്തിന്റെ ലോകസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിക്കും

അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറും റാലിയിൽ അണിചേരും.
11:56 AM Mar 17, 2024 IST | Online Desk
Advertisement

മുംബൈ: ഇന്ത്യയുടെ ഹൃദയം കീഴടക്കി ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയിൽ സമാപിക്കും. ലോക്സഭ പോരാട്ടത്തിനൊരുങ്ങി ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറും റാലിയിൽ അണിചേരും.

Advertisement

ഇന്ത്യയുടെ മണ്ണും മനവും കവർന്ന് രാജ്യത്തിന്റെ ഹൃദയ ഭൂമിയിലൂടെ 63 ദിവസമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള യാത്രാ സംഘം സഞ്ചരിച്ചത്. ഇന്ത്യൻ ജനതയുടെ വേദനയും സ്വ‌പ്നങ്ങളുമെല്ലാം ഒപ്പിയെടുത്ത് അവർക്ക് ആശ്വാസവും പ്രതീക്ഷകളും പകർന്നാണ് സംഘം മുന്നേറിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്ത് കൊണ്ടുവരാനിരിക്കുന്ന ഉറപ്പുകളും യാത്രാസംഘം ഇന്ത്യൻ ജനതയ്ക്ക് കൈമാറി.

ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ എത്തിച്ചേർന്നപ്പോൾ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമീപം രമേശ് ചെന്നിത്തലയും

മാസങ്ങളായി വംശീയാതിക്രമങ്ങൾക്കിരയായി വേദന തിന്നുന്ന മണിപ്പൂരിന് സാന്ത്വനവും നീതിയുടെ ശുഭപ്രതീക്ഷകളും പകർന്ന് തലസ്ഥാന നഗരിയായ ഇംഫാലിൽ നിന്ന് ജനുവരി 14നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
തുടർന്ന് നാഗാലാൻഡ്, അസം. മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തിസ്‌ഗഢ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ന്യായ് യാത്ര മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിലെത്തിയത്. എല്ലവാർക്കും തീതി എന്ന സന്ദേശമുയർത്തിയ യാത്ര.
ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് നീതി ഉറപ്പാക്കാനുള്ള കോൺഗ്രസിൻ്റെ ദൃഢനിശ്ചയം ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെയും യുവാക്കളുടെയും പ്രശനങ്ങളും ജാതിസെൻസസും പൗരത്വ നിയമ ഭേദഗതിയും പൊതുപരീക്ഷകളിലെ പ്രശ്‌ന ങ്ങളുമടക്കം കേന്ദ്ര സർക്കാരിൻ്റെയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളു ടെയും നയവൈകല്യവും ജനവിരുദ്ധതയും ചൂണ്ടിക്കാട്ടാൻ യാത്രക്കായി. അതോടൊപ്പം മഹിളാ ന്യായ്, യുവ ന്യായ്, ആദിവാസി ന്യായ് ഗ്യാരൻ്റികളും അടക്കം വലിയ പ്രഖ്യാപനങ്ങളും ന്യായ് യാത്ര മുന്നോട്ടുവച്ചു.

മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന, സ്മാജ് വാദി പാർട്ടി അധ്യക്ഷനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവും മുൻ ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിമാരായ എൻസിപി (എസ്‌പി) തലവൻ ശരദ് പവാർ, ശിവസേന (യു ബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. വഞ്ചിത ബഹുജൻ അഘാടി നേതാവുമായ പ്രകാശ് അംബേദ്കർ, എഎപി നേതാവ് സൗരബ് ഭരദ്വാജ്, ദീപാങ്കർ ഭട്ടാചാ ര്യ എന്നിവർ റാലിയെ അഭിസം ബോധന ചെയ്യും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിനും ചടങ്ങിൽ രാഹുൽ ഗാന്ധി തുടക്കം കുറിക്കും.

Tags :
featured
Advertisement
Next Article