ഇന്ത്യയുടെ ഹൃദയം കീഴടക്കാൻ വീണ്ടും രാഹുൽ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പുരിൽ തുടക്കമാവും
ന്യൂഡൽഹി: ഇന്ത്യയുടെ ഹൃദ യം കിഴടക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പുരിൽ തുടക്കമാവും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലെ ജനമനസ്സുകളി
ലൂടെ സഞ്ചരിക്കുന്ന യാത്രയുടെ ഉദ്ഘാടനം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർവഹിക്കും. മണിപ്പൂർ തൗബലിലെ യുദ്ധസ്മാര കത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുന്നത്.
യാത്രയുടെ ഉദ്ഘാടന വേദിയായി നേരത്തെ നിശ്ചയിച്ചിരു ന്ന ഇംഫാലിലെ പാലസ് ഗ്രൗണ്ട് സംസ്ഥാനത്തെ ബിജെപി സർക്കാർ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് തൗബലിലെ യുദ്ധസ്മാരകത്തിലേക്ക് ഉദ്ഘാടന വേദി മാറ്റിയത്.
മണിപ്പൂർ പിസിസിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര അവിസ്‌മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. നേതാക്കളിലേറെയും ഇന്നലെ തന്നെ മണിപ്പൂരിൽ എത്തിച്ചേർന്നിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുക ളുടെ നിസ്സംഗത മൂലം മാസങ്ങളായി തുടരുന്ന കലാപം തകർത്തെറിഞ്ഞ മണിപ്പൂർ ജനതയ്ക്ക് സാന്ത്വനമേകിയാണ് യാത്രയുടെ സമാരംഭം. തുടർന്ന് വിലക്കയറ്റം. തൊഴിലില്ലായ്‌മ തുടങ്ങി രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും രാജ്യത്തെ ജനങ്ങളുടെ പ്രശ്നനങ്ങൾ കണ്ടും കേട്ടുമറിഞ്ഞും 66 ദിവസം ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കും. ബസ്സിലും കാൽനടയായും 16713 കി മീറ്ററാ ണ് യാത്ര താണ്ടുക. മണിപ്പൂരി ലെ നാല് ജില്ലകളിലൂടെ 107 കി.മീറ്റർ സഞ്ചരിക്കുന്ന രാഹുലും സംഘവും നാഗാലാൻഡിൽ 5 ജില്ലകളിലൂടെ 257 കിലോമീറ്റർ സഞ്ചരിച്ച ശേഷം അസമ്മിൽ പ്രവേശിക്കും.
മണിപ്പൂരും അസമും ഭരിക്കുന്ന ബിജെപി സർക്കാരുകൾ യാത്രയെ വല്ലാതെ ഭയക്കുന്നുവെന്നതിനാൽ ഏറെ നിയന്ത്രണങ്ങളാണ് യാത്രക്ക് ഇതിനോടകം തന്നെ ഏർപ്പെടുത്തിയിരിക്കുന്നത്. അസമിലെ 17 ജില്ലകളിലുടെ 833 കി.മീറ്റർ സഞ്ചരിച്ച് അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്ന യാത്ര സംസ്ഥാനത്ത് 55 കി.മീറ്ററാണ് സഞ്ചരിക്കുക. മേഘാലയയിൽ 5 കി.മീറ്ററും പശ്ചിമ ബംഗാളിൽ 523 കിലോമീറ്ററും യാത്രാ സംഘം താണ്ടും.
ബിഹാറിൽ 7 ജില്ലകളിലൂടെ 425 കി.മീറ്ററാണ് സംഘം സഞ്ചരി ജാർഖണ്ഡിൽ 804 കി.മീറ്ററും ഒഡീഷയിൽ 341 കിലോമീറ്ററും ഛത്തിസ്ഗഡിൽ 538 കി.മീറ്ററും സഞ്ചരിച്ച ശേഷം യാത്ര ഉത്തർപ്രദേശിൽ പ്രവശിക്കും. ന്യായ് യാത്ര ഏറ്റവും കൂടുതൽ സഞ്ചരിക്കുക ഉത്തർ പ്രദേശിലൂടെയാണ്. 11 ദിവസം കൊണ്ട് സംസ്ഥാനത്തെ 20 ജില്ലകളിലൂടെ 1,074 കി.മീറ്റർ രാഹുലും സംഘവും യാത്ര ചെയ്ത ശേഷം മധ്യപ്രദേശിലേക്ക് പ്രവേശിക്കും. മധ്യപ്രദേശിൽ 698 കി.മീറ്ററും രാജസ്ഥാനിൽ 128 കി.മീറ്ററും ഗുജറാത്തിൽ 445 കിലോമീറ്ററും പൂർത്തിയാക്കിയ ശേഷം മഹാരാഷ്ട്ര യിലൂടെ 480 കി.മീറ്റർ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിലാണ് യാത്ര സമാപിക്കുക.