Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗുവാഹത്തിയിൽ ഭാരത് ജോഡോ ന്യായ് യാത്ര അസം പൊലീസ് തടഞ്ഞു; പ്രദേശത്ത് സംഘർഷം

01:40 PM Jan 23, 2024 IST | Veekshanam
Advertisement

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുവാഹത്തിയിലായിരുന്നു സംഘർഷം ഉണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. പൊലീസ് യാത്ര തടഞ്ഞതിലാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തിവീശി. പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

Advertisement

അസം സർക്കാറിൻ്റെ വിലക്ക് മറികടന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചത്. യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.

Tags :
featured
Advertisement
Next Article