Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഡ്വാനിക്കു ഭാരത രത്ന

03:08 PM Feb 03, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരി​ഗണിച്ചാണു പുരസ്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അഡ്വാനി. 1970 മുതൽ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അഡ്വാനിയുടേതെന്നും മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ അഡ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ അദ്വാനിയോട് ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിക്കുകയായിരുന്നു. വിഎച്ച്പി അദ്വാനിയെ വീട്ടിലെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.

Advertisement

Advertisement
Next Article