For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി

എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി
03:29 PM Sep 30, 2024 IST | Online Desk
എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി
Advertisement

കൊച്ചി: മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ വെർച്വൽ അസിസ്റ്റാന്റായ ഫെഡിയുടെ സേവനം വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നതിന് എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി. ഇതോടെ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി,ഗുജറാത്തി, കന്നട, ഒഡിയ, ആസ്സാമീസ്, പഞ്ചാബി, ഉറുദു, മണിപ്പൂരി, ബോഡോ എന്നീ പതിനാലു ഭാഷകളിൽ ഫെഡിയുടെ സേവനം ലഭിക്കും.

Advertisement

പ്രാദേശിക ഭാഷകളിൽ ബാങ്കിംഗ് സേവനം പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ ഹബ്ബ് (ആർബിഐഎച്ച്) തുടക്കമിട്ട പ്രാദേശിക ഭാഷാ സംരംഭത്തിൻ്റെ ഫലമായാണ് ഈ പങ്കാളിത്തമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. ഫെഡറൽ ബാങ്കിന്റെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ രാജ്യവ്യാപകമായി ഇടപാടുകാരിലേക്ക് എത്തിക്കുന്നതിന് ഭാഷിണിയുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. "ഇടപാടുകാർക്ക് നൂതന ബാങ്കിങ് സേവനം നൽകുന്നതിൽ എന്നും മുൻപന്തിയിലുള്ള ഫെഡറൽ ബാങ്കിന്റെ ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ സഹകരണത്തിലൂടെ സാധിക്കും. പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതിലൂടെ ഫെഡിയുടെ സേവനം കൂടുതൽ കാര്യക്ഷമമാകും."- ശാലിനി വാര്യർ അഭിപ്രായപ്പെട്ടു.

ബഹുഭാഷാ വോയ്‌സ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയെ വോയ്‌സ്-ഫസ്റ്റ് സമീപനത്തോടെ സമന്വയിപ്പിച്ച് സാമ്പത്തിക സേവനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാഷിണിയുടെ സിഇഒ അമിതാഭ് നാഗ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം, ഏവർക്കും ബാങ്കിങ് സേവനങ്ങൾ പ്രാപ്യമാക്കാനും സാമ്പത്തിക മേഖലയിൽ ഉപഭോക്തൃ ഇടപെടലിന് പുതിയ മാനദണ്ഡം സ്ഥാപിക്കാനും ഫെഡറൽ ബാങ്കുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷയിൽ ബാങ്കിങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന ഫെഡറൽ ബാങ്കിന്റെ നടപടികളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ ഹബ്ബ് (ആർബിഐഎച്ച്) സിഇഒ രാജേഷ് ബൻസാൽ പ്രശംസിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.