For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മന്ത്രിയെ 'വരച്ച വര'യിലിരുത്തി ഭാവയാമി വൈറലായി

12:09 PM Jan 11, 2024 IST | ലേഖകന്‍
മന്ത്രിയെ  വരച്ച വര യിലിരുത്തി ഭാവയാമി വൈറലായി
Advertisement

കൊല്ലം: 62ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണിട്ട് മൂന്നു ദിവസം പിന്നിടുന്നു. പക്ഷേ, കലോത്സവം ലൈവാക്കി ഇപ്പോഴും ഒരു ആറുവയസുകാരി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ മകൻ രാഹുലിന്റെയും പിങ്കിയുടെയും മകൾ ആറു വയസുകാരി ഭാവയാമി ആണ് ഈ മിടുക്കി. കലോത്സവ ദിവസങ്ങളിലൊന്നിൽ മുത്തച്ഛനൊപ്പമാണ് ഭാവയാമി സംഘാടക സമിതി ഓഫീസിലെത്തിയത്. അവിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഉണ്ടായിരുന്നു.

Advertisement

ഏതു കലയിലാണ് അഭിരുചി എന്ന മന്ത്രിയുടെ ചോദ്യത്തിന് പടം വരയ്ക്കാമെന്നു മറുപടി. എങ്കിൽ എന്റെ ഒരു പടം വരയ്ക്കൂ എന്നു പറഞ്ഞ് മന്ത്രി അവൾക്കു മുൻപിൽ പോസ് ചെയ്തു. ഏതാനും നിമിഷം കൊണ്ട് ഒരു ചിത്രം വരച്ച് ഭാവയാമി മന്ത്രിക്കു നൽകി. മന്ത്രി അത് സ്വന്തം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. അതു സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഭാവയാമി സ്റ്റാറായത്. ചിത്രകല പഠിക്കാതെയാണ് അവൾ ചിത്രങ്ങൾ വരയ്ക്കുന്നത്. അഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളെ ചിത്രകല പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Author Image

ലേഖകന്‍

View all posts

Advertisement

.