For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എം.ടി മലയാള സാഹിത്യത്തെ ലോകനെറുകയിൽ എത്തിച്ച മഹാപ്രതിഭ - ഒഐസിസി കുവൈറ്റ്

എം ടി മലയാള സാഹിത്യത്തെ ലോകനെറുകയിൽ എത്തിച്ച മഹാപ്രതിഭ   ഒഐസിസി കുവൈറ്റ്
Advertisement

കുവൈറ്റ് സിറ്റി: മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്ടമായിട്ടുള്ളതെന്ന് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ്‌ പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള സാഹിത്യത്തെ ലോകനെറുകയിൽ എത്തിച്ച എം.ടിക്ക് യുടെ വിയോഗം മലയാളക്കരക്കു പൊതുവെയും സാംസ്‌കാരിക ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്.

Advertisement

നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം, പത്രാധിപൻ എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി,നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം നിർവഹിച്ചു. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ സിതാര, അശ്വതി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.