Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും

12:12 PM Jan 28, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. അല്പസമയം മുമ്പ് രാജ്ഭവനിൽ എത്തി രാജിക്കത്ത് നൽകി. എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും. ഞായറാഴ്ച രാവിലെ ചേർന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ്ഗവർണർക്ക് രാജി സമർപ്പിച്ചത്. ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യം വിട്ടാണ് നിതീഷ് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്. ബിജെപി-ജെഡിയു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്നു വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും.

Advertisement

ആകെ 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. ആർജെഡി-79, ബിജെപി-78, ജെഡിയു-45, കോൺഗ്രസ്-19, ഇടത് കക്ഷികൾ-16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് ബിഹാറിലെ നിലവിലെ കക്ഷിനില.

Tags :
featuredPolitics
Advertisement
Next Article