Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജയിലിൽ കിടന്നപ്പോൾ ചേർത്തുനിർത്തിയ ഒരേയൊരു നേതാവാണ് ഉമ്മൻ‌ചാണ്ടി: ബിനീഷ് കോടിയേരി

01:50 PM Jul 18, 2024 IST | Online Desk
Advertisement

ജീവിതത്തിൽ വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനീഷ് കോടിയേരി. പ്രതിസന്ധിഘട്ടങ്ങൾ ഏറെ നേരിട്ടവരാണ് ഉമ്മൻചാണ്ടിയുടെയും കോടിയേരി ബാലകൃഷ്ണനെയും കുടുംബങ്ങൾ. ജയിലിൽ കിടന്ന കാലങ്ങളിൽ ആശ്വസിപ്പിക്കാനെത്തിയ ഒരേയൊരു നേതാവാണ് ഉമ്മൻചാണ്ടിയെന്നും ബിനീഷ് പറഞ്ഞു. വ്യത്യസ്ഥ രാഷ്ട്രീയ ചിന്തകൾ പുലർത്തുമ്പോഴും സൗഹാർദ രാഷ്ട്രീയത്തിന്റെ മാതൃകകളായിരുന്നുഉമ്മൻചാണ്ടിയും കോടിയേരി ബാലകൃഷ്‌ണനുമെന്ന് ബിനീഷ് കൂട്ടിച്ചേർത്തു.

Advertisement

Tags :
featuredkeralanews
Advertisement
Next Article