Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു

12:33 PM Dec 06, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയിലും സമീപിക്കുമെന്നും ബിപിന്‍ സി ബാബു പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നുള്ള സിപിഎം മന്ത്രിയായ സജി ചെറിയാന്‍ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്തിരുന്നു.

Advertisement

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ പ്രതിരോധിക്കാന്‍ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവര്‍ത്തന യോഗത്തില്‍ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. ജനിച്ചാല്‍ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്. പുന്നപ്ര വയലാറിന്റെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ പത്തിയൂരില്‍ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. എന്നെ ഇനി തളര്‍ത്തിയിട്ടാലും എന്നെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളര്‍ച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയില്‍ ഇനി നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ല', എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അടുത്തിടെയായിരുന്നു ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കേക്ക് മുറിച്ചായിരുന്നു ബിപിന്‍ സി ബാബുവിന്റെ കൂറുമാറ്റത്തെ സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പോയി തന്നതിന് നന്ദി എന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നത്.

Tags :
keralanewsPolitics
Advertisement
Next Article