For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പക്ഷിപ്പനി:ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം

10:58 AM Jun 19, 2024 IST | Online Desk
പക്ഷിപ്പനി ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം
Advertisement

ആലപ്പുഴ: ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത മാക്കാന്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Advertisement

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും.ഇവിടങ്ങളില്‍ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.കൊച്ചിയില്‍ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതില്‍ വ്യക്തതയില്ല. കള്ളിങ് നടത്തിയ ജീവനക്കാര്‍ ഭൂരിഭാഗവും ക്വാറന്റീനില്‍ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.