Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിജെപിയും നഡ്ഡയും മാപ്പ് പറയണം: പ്രിയങ്ക ചതുർവേദി

11:25 AM Feb 21, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: ചണ്ഡീ​ഗഡ് മുനിസപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്േ‍ സുപ്രീം കോടതിയുടെ ഇടപെ‌ടൽ ഇന്ത്യാ സഖ്യത്തിന് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. മേയർ തിരഞ്ഞെടുപ്പിൽ ചണ്ഡീഗഢ് തട്ടിപ്പ് നടത്തിയതിന് ബിജെപി ക്ഷമാപണം നടത്തണം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ജനാധിപത്യത്തെ നിഷ്ഫലമാക്കാനുള്ള റെക്കോർഡ് തകർപ്പൻ ശ്രമങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ബി.ജെ.പി വ്യാജ ഗണിത, രസതന്ത്ര ഫലങ്ങൾ നൽകിയിട്ടും ഇന്ത്യൻ സഖ്യം അവരുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടിയിരിക്കുന്നു- പ്രിയങ്ക അവർ പറഞ്ഞു.
ബിജെപി വിജയിച്ചെന്ന് അവകാശപ്പെട്ട ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി അസാധുവാക്കിയതിന് പിന്നാലെ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ഉയർത്തിയത്. ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ബി.ജെ.പി യൂണിറ്റിന് നദ്ദ നൽകിയ അഭിനന്ദന സന്ദേശവും ചതുർവേദി എക്‌സ്-ലെ ഒരു പോസ്റ്റിൽ ചേർത്തു. ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുവെന്നാണ് പ്രിയങ്ക ചതുർവേദിയുടെ ആ​രോപണം. കൂടാതെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തെയും അവർ ഉയർത്തികാട്ടി.

Advertisement

Advertisement
Next Article