Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിജെപി - ബഹ്റ- പിണറായി ; എല്ലാം വീണയുടെ നന്മക്കായ്

വീണയുടെ സുരക്ഷ മുഖ്യം. കേരളത്തിൽ സംഘി പരിവർത്തനത്തിന്റെ ഇടനിലക്കാരൻ ലോക്നാഥ് ബഹ്റ.
12:31 PM Mar 09, 2024 IST | Online Desk
Advertisement

ലാവലിന്‍ കേസ് മുതൽ ഇങ്ങോ‌‌ട്ടുള്ള നിരവധിയായ കേസുകൾക്ക് ലോകനാഥ് ബഹ്‌റയാണ് ബിജെപി സർക്കാരിന്റെ സമ്മർദ്ദങ്ങളിൽ നിന്നും പിണറായി വിജയനെ പൊതിഞ്ഞു സൂക്ഷിക്കുന്നത്. ബിജെപി നേതൃത്വമായും പിണറായി സർക്കാരുമായും ലോക്നാഥ് ബഹറയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.

Advertisement

മകളുടെ തലയ്ക്ക് മുകളിൽ വന്നു കൂടിയിരിക്കുന്ന കേസുകളെ പറ്റി നല്ല ബോധ്യമുള്ള പിണറായി, കേന്ദ്രത്തിന്റെ ഇടപെടലുകളെ ഒഴിവാക്കുന്നതിനുള്ള മധ്യസ്ഥനായി ലോകനാഥ ബഹ്റയെ ഉപയോഗിക്കുന്നുവെന്നതാണ് സത്യം. ഇതിന് പിണറായി നൽകിയ പ്രത്യുപകാരമാണ് റിട്ടയർമെന്റിന് ശേഷവും കൊച്ചി മെട്രോയുടെ തലപ്പത്ത് ബഹ്റയെ കൊണ്ടുവന്നത്. കേന്ദ്ര ഏജൻസികളുടെ പരിധിയിലിരിക്കുന്ന വീണയുടെ നിരവധിയായ കേസുകൾ പുറത്തു വരാതിരിക്കാൻ പിണറായിക്ക് ബഹ്റയെ ആവശ്യമുണ്ട്.

പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണെന്ന് കെ സി വേണു​ഗോപാൽ വെളിപ്പെടുത്തിയിരുന്നു. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെ്. കേസുകളിൽ ഉൾപ്പടെ ചിലർ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പത്മജയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരനും വെളിപ്പെടുത്തിയിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Tags :
featuredkeralaPolitics
Advertisement
Next Article