ജമ്മു കശ്മീരിൽ മുൻ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു
10:53 AM Mar 21, 2024 IST
|
Veekshanam
Advertisement
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാൽ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
Advertisement
രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജിതേന്ദര്‍ സിങ്ങാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. 2019 ൽ അദ്ദേഹം ഉധംപൂർ-ദോഡ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയോട് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. ഉധംപൂരിൽ നിന്ന് രണ്ട് തവണ എം.പിയായ ചൗധരിയുടെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് ജമ്മുവിൽ പാർട്ടിയുടെ പ്രതീക്ഷകൾക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.
Next Article