ബിജെപി ബന്ധം; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി
11:25 AM Aug 31, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ചയും വിവാദത്തിലായതാണ് നടപടിയ്ക്ക് കാരണം. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ തിരുവനത്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോയി.
Advertisement