Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവസാന ലാപ്പിലും ബിജെപിയെ സഹായിക്കാൻ സിപിഎം; വ്യാജ പ്രചാരണവുമായി കൈരളി

07:50 AM Apr 24, 2024 IST | Veekshanam
Advertisement

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിയെ സഹായിക്കുവാൻ വ്യാജപ്രചാരണവുമായി സിപിഎം പാർട്ടി ചാനൽ രംഗത്ത്. കെപിസിസി ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണമാണ് കൈരളി നടത്തുന്നത്. കഴിഞ്ഞ ഏറെ നാളുകളായി കോൺഗ്രസിനെതിരെ നിരന്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കൈരളി. എന്നാൽ ഈ കാലയളവിൽ എല്ലാം തന്നെ ബിജെപിക്കെതിരെ ഒരക്ഷരം പോലും മിണ്ടുവാനും കൈരളി തയ്യാറായിരുന്നില്ല. തീർത്തും സാധാരണ പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നുമാണ് കോൺഗ്രസ് പണസമാഹരണം നടത്തിയത്. ഇലക്ട്രറൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്നുപോലും സിപിഎം പണം കൈപ്പറ്റി എന്ന് ആരോപണം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് കൈരളി ഇത്തരമൊരു വ്യാജവാർത്ത ചമച്ചിരിക്കുന്നത്.

Advertisement

Tags :
featuredkerala
Advertisement
Next Article