For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബിജെപി ഒരു പരിഗണനയും നൽകുന്നില്ല; സി കെ ജാനു

12:58 PM Feb 23, 2024 IST | Online Desk
ബിജെപി ഒരു പരിഗണനയും നൽകുന്നില്ല  സി കെ ജാനു
Advertisement

സുൽത്താൻബത്തേരി: എൻഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) നേതാവ് സി കെ ജാനു. മുന്നണി അംഗമെന്ന നിലക്ക് ജനാധിപത്യ രാഷ്ട്രീയ സഭയെ എൻഡിഎ എല്ലാ യോഗങ്ങളിലും വിളിക്കുന്നുണ്ട്. എന്നാൽ ഘടകകക്ഷികൾക്ക് നൽകുന്ന അധികാരമോ, അർഹതപ്പെട്ട വിഹിതമോ സ്ഥാനമാനങ്ങളോ ഒന്നും തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സി കെ ജാനു തുറന്നടിച്ചു. കഴിഞ്ഞ ദിവസം മുത്തങ്ങയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയായിരുന്നു ജാനുവിന്റെ പ്രതികരണം. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലക്ക് തങ്ങൾക്ക് പ്രധാന്യം നൽകുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Advertisement

എങ്ങനെ എൻഡിഎയുടെ നിലപാടിനെ സ്വീകരിക്കണമെന്നുള്ള തരത്തിലും ചർച്ചകൾ നടന്നിട്ടില്ല. താമസിയാതെ അങ്ങനെയൊരു ചർച്ച നടക്കുമെന്നാണ് കരുതുന്നത്. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളൊന്നും മുന്നണിയിൽ നിന്ന് ലഭിച്ചിട്ടില്ല. സ്ഥാനമാനങ്ങളായി ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. പരിഗണന ലഭിക്കാത്തതിൽ അമർഷത്തോടെ തന്നെയാണ് എൻഡിഎയിൽ തുടരുന്നതെന്നും അവർ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.