തമ്മിലടിക്ക് താൽക്കാലിക ഒത്തുതീർപ്പ്; പ്രമീള ശശിധരനെ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണാക്കി ബിജെപി
പാലക്കാട്: ബിജെപിയിലെ തമ്മിലടിക്ക് താൽക്കാലിക ഒത്തുതീർപ്പ് മുൻപേഴ്സൺ പ്രമീളാ ശശിധരനെ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി നേതൃത്വത്തിലെ തമ്മിലടി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാർക്കിടയിലും രൂക്ഷമായതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിൽ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ രാജിവച്ചത്. തുടർന്നാണ് നഗരസഭയിൽ വീണ്ടും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. 28 വോട്ടുകള്‍ നേടിയാണ് പ്രമീള ശശിധരന്റെ വിജയം. എതിര്‍സ്ഥാനാര്‍ഥികളായിരുന്ന കോണ്‍ഗ്രസിന്റെ മിനി ബാബുവിന് 17 വോട്ടും സിപിഐ എമ്മിന്റെ ഉഷാ രാമചന്ദ്രന് ഏഴ് വോട്ടും ലഭിച്ചു. ബിജെപിയിലെ തമ്മിലടി മൂലം ഡിസംബര്‍ 18നാണ് ചെയര്‍പേഴ്‌സണായിരുന്ന പ്രിയ അജയന്‍ രാജിവച്ചത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മിനി ബാബുവിന് കോണ്‍ഗ്രസിന്റെ 12 വോട്ടും ലീഗിന്റെ നാല് വോട്ടിനും പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു വോട്ടുകൂടി ലഭിച്ചു. 52 കൗണ്‍സിലര്‍മാരില്‍ മുഴുവന്‍ പേരും വോട്ടെടുപ്പിന് എത്തി. പ്രമീള ശശിധരന്‍ 2015 മുതല്‍ 2020 വരെ നഗരസഭയിലെ ചെയര്‍പേഴ്‌ഴസണായിരുന്നു. നഗരസഭാ 12ാം വാര്‍ഡ് (പുത്തൂര്‍ സൗത്ത്) കൗണ്‍സിലറാണ്. 2021 മുതല്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. 2000 മുതല്‍ വാര്‍ഡ് കൗണ്‍സിലറായ പ്രമീള അഞ്ചാം തവണയാണ് നഗരസഭയിലേക്ക് വിജയിക്കുന്നത്. ബിജെപി സംസ്ഥാന സമിതി അംഗമാണ്.