Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജാർഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; സംസ്ഥാന വക്താവ് ഉൾപ്പെടെ മൂന്ന് എംഎൽഎമാർ പാർട്ടി വിട്ടു

മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയില്‍ ചേർന്നു
05:24 PM Oct 22, 2024 IST | Online Desk
Advertisement

റാഞ്ചി: ജാർഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടിയായി മുതിർന്ന നേതാക്കളടക്കമുള്ള മുൻ എംഎല്‍എമാർ പാർട്ടി വിട്ടു. പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്നു നേതാക്കളാണ് പാർട്ടിവിട്ടത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവർത്തനവൈകല്യവും ചൂണ്ടിക്കാട്ടി നേതാക്കള്‍ സംസ്ഥാന അധ്യക്ഷൻ ബാബുലാല്‍ മറാണ്ടിക്ക് കത്തയച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയില്‍ ചേർന്നു. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് പാർട്ടിയുടെ മുഖങ്ങളായിരുന്ന നേതാക്കള്‍ പാർട്ടി വിട്ടത്. ജാർഖണ്ഡിൽ ഇത്തവണ അധികാരം പിടിക്കാം എന്ന ബിജെപിയുടെ മോഹങ്ങൾക്ക് മേൽ തിരിച്ചടിയായാണ് സംസ്ഥാന വക്താവായിരുന്ന കുനാല്‍ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമണ്‍ ടുഡു എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 2014ല്‍ ദുംക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ തോല്‍പ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലത്തില്‍ ബിജെപി വിജയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ വക്താവ് സ്ഥാനം രാജിവെച്ച സാരംഗിയും, ഘട്ട്ഷില മുൻ എംഎല്‍എ ലക്ഷമണ്‍ ടുഡുവും ലൂയിസ് മൊറാണ്ടിക്കൊപ്പം രാജിക്കത്ത് നല്‍കി.

Advertisement

Tags :
nationalnewsPolitics
Advertisement
Next Article