Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കലാപം കത്തിപ്പടരുന്ന മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; സർക്കാരിനുള്ള പിന്തുണ, സഖ്യകക്ഷി പിൻവലിച്ചു

10:49 PM Nov 17, 2024 IST | Online Desk
Advertisement

ഇംഫാൽ: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടിയായി എൻപിപി(നാഷ്ണല്‍ പീപ്പിള്‍സ് പാ‍ർട്ടി) എൻഡിഎ സഖ്യം വിട്ടു. സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാറിനുള്ള പിന്തുണ എൻപിപി പിൻവലിച്ചത്. ഇക്കാര്യം അറിയിച്ച്‌ എൻപിപി ജെപി നദ്ദയ്ക്ക് കത്ത് നല്‍കി. സർക്കാർ സമ്ബൂർണ പരാജയമാണെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എൻപിപിക്കുള്ളത്. ബിജെപി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻ‌പിപി.

Advertisement

ഇംഫാലില്‍ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Tags :
featured
Advertisement
Next Article