അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ മുന്നണി നേതാക്കൾ
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മദ്യനയ കേസിൽ കുടുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ മുന്നണി നേതാക്കൾ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക നേതാക്കൾതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് മരവിപ്പിച്ചു. കെജ്രിവാളിന്റെ അറസ്റ്റോടെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എഎപിയെന്നും ഇലക്ഷൻ കമ്മീഷനെ ഇന്ത്യ സഖ്യനേതാക്കൾ അറിയിച്ചു. അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇന്നലെ അതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചർച്ചയാകാതിരിക്കാനാണ് കെജ്രിവാളിനെ ബിജെപി അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.