കേരള നിയമസഭയില്‍ ബിജെപി എംഎല്‍എ; സിപിഎം - ബിജെപി ധാരണ: പിവി അൻവർ
11:18 AM Oct 08, 2024 IST | Online Desk
Advertisement
പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പില്‍ സിപിഎം - ബിജെപി ധാരണയിലെത്തിയെന്ന് പി വി അന്‍വര്‍. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് അവർ തമ്മിലുള്ള ധാരണ. ഈ ധാരണകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആണെന്നും പി വി അന്‍വര്‍ ആരോപിച്ചു. അതുകൊണ്ടാണ് അജിത്കുമാറിനെ പാര്‍ട്ടി തള്ളിപ്പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.
Advertisement