ബിജെപിക്ക് രാഷ്ട്രീയ മര്യാദയില്ല: പി എസ് അനുതാജ്
കൊല്ലം: ബിജെപിയ്ക്ക് രാഷ്ട്രീയ മര്യാദ തെല്ലും ഇല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോടെം സ്പീക്കർ ആക്കാതിരുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. നിലവിലെ ലോക്സഭയിൽ ഉള്ളവരിൽ വെച്ച് ഏറ്റവും അധികം കാലം എംപി സ്ഥാനത്ത് ഉണ്ടായിരുന്ന ഒരാളായിരുന്നു അദ്ദേഹം. സ്വാഭാവികമായും അദ്ദേഹത്തെ പരിഗണിക്കേണ്ട ഒരിടത്ത് അത്രത്തോളം അനുഭവസമ്പത്ത് ഇല്ലാത്ത മറ്റൊരാളെ അവരോധിക്കുമ്പോൾ അതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം ബിജെപിക്ക് ഉണ്ട്. വളരെയധികം സാധാരണ സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിത്വമാണ് കൊടിക്കുന്നിൽ സുരേഷ്. അങ്ങനെയുള്ള അദ്ദേഹത്തിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമാണ്. അദ്ദേഹം പട്ടിക ജാതി വിഭാഗക്കാരനായത് കൊണ്ടാണോ കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.