വെറുപ്പ് പടർത്തുന്ന ബിജെപി; വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തിയാണ് ബിജെപി രാജ്യാധികാരത്തിന്റെ പരമോന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023-ൽ ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിക്കാരെയും മാത്രം ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 'ഹേറ്റ് സ്പീച്ച് പ്രോഗ്രാമുകൾ ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2023 ആദ്യ പകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങളും 2023 അവസാന പകുതിയിൽ 413 സംഭവങ്ങളും ഉണ്ടായി. റിപ്പോർട്ട് അനുസരിച്ച്, 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 അവസാന പകുതിയിൽ 63 ശതമാനം വർധനയുണ്ടായി.ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്.
മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്ക് ലഭിച്ച സംസ്ഥാനങ്ങളും ആണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രസക്തമായ മുദ്രാവാക്യം പോലും 'വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട' എന്നതായിരുന്നു.