Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൃശ്ശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും; പ്രചാരണം നാളെ തുടങ്ങും: കെ മുരളീധരൻ

07:21 PM Mar 08, 2024 IST | Online Desk
Advertisement

കോഴിക്കോട്: തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിയെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് കെ മുരളീധരൻ. നാളെ തന്നെ തൃശൂരിൽ എത്തി പ്രചാരണം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയെ പരാജയപ്പെടുത്താൻ കിട്ടുന്ന എല്ലാ അവസരങ്ങളും താൻ ഉപയോഗിക്കും. കെ കരുണാകരനെ സംഘപരിവാറുകാർക്ക് വിട്ടുകൊടുക്കാൻ ജീവനുള്ളപ്പോൾ അനുവദിക്കില്ല. പത്മജയെ ചർച്ചചെയ്ത് വലിയ ആളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പിതാവിന്റെ സാന്നിധ്യം ഇപ്പോഴുമുള്ള മുരളി മന്ദിരത്തിൽ നിന്നുതന്നെ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Tags :
featuredkerala
Advertisement
Next Article