Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് സ്‌ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി ബിജെപി പ്രവർത്തകർ

01:00 PM Apr 11, 2024 IST | Online Desk
Advertisement

ബെംഗളൂരു : ഹാസനിൽ മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയുടെ അനുയായികൾ കോൺഗ്രസ് സ്‌ഥാനാർഥിയുടെ പ്രചാരണത്തിനിറങ്ങി. ജനതാദൾ എസ് സിറ്റിങ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി പ്രവർത്തകർ കോൺഗ്രസ് സ്‌ഥാനാർഥി ശ്രേയസ്സ് പട്ടേലിനായി പരസ്യ പ്രചരണത്തിനിറങ്ങിയത്. ഗൗഡയുടെ അടുത്ത അനുയായി ഉദ്ദുർ പുരുഷോത്തം ഉൾപ്പെടെയുള്ളവർ കോൺഗ്രസ് സ്‌ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഇവർ പട്ടേലിനു വോട്ടു തേടി രംഗത്തെത്തി.

Advertisement

Tags :
featurednews
Advertisement
Next Article