രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യം; പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു; കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. സർക്കാരിന്റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് സാമ്പത്തികമായി ഞെരുക്കുന്നു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രതികരണം. സോണിയ ഗാന്ധി രാഹുൽ ഗാന്ധിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്പ് നാല് ബാങ്കുകളിലായുള്ള കോണ്‍ഗ്രസിന്റെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇത്തരത്തില്‍ പാര്‍ട്ടി നിക്ഷേപത്തില്‍നിന്ന് 115 കോടി രൂപ ആദായനികുതി വകുപ്പ് തട്ടിയെടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ബോണ്ടുകളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ ഖർഗെ ആയിരകണക്കിന് കോടി രൂപ ബിജെപി ബോണ്ടിലൂടെ സ്വന്തമാക്കിയെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അപകടകരമായ കളി കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി.