മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; കലാപഭൂമിയിൽ വിജയക്കൊടി നാട്ടി കോൺഗ്രസ്
11:44 AM Jun 05, 2024 IST
|
Online Desk
Advertisement
ഇംഫാൽ: കലാപ ശേഷിപ്പുകൾ അവശേഷിക്കുന്ന മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ടു സീറ്റുകൾ ആയ ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും വമ്പിച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 2019ൽ ഇര സീറ്റുകളും ബിജെപി സ്വന്തമാക്കി എങ്കിൽ 2024 ൽ മികച്ച തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്.
Advertisement
കലാപം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയിട്ടും കാര്യമായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന മുഖ്യമന്ത്രി ബീരേന്ദ്ര സിംങ്ങും ബിജെപിയും കടുത്ത ജനരോഷം ആണ് നേരിടുന്നതെന്ന് തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നു. കലാപഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാതെ പോയതും ബിജെപിക്ക് തിരിച്ചടിയായി.
Next Article