Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരിമ്പൂച്ചക്കാവൽ മറികടന്ന് കൊല്ലത്ത് പെൺ
കരിമ്പുലികൾ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

08:14 PM Dec 19, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: കറുപ്പു ഭയക്കുന്ന മുഖ്യമന്ത്രിയുടെ മുന്നിലേക്ക് അടിമുടി കറുപ്പണിഞ്ഞെത്തിയ ഒരു കൂട്ടം പെൺപുലികളെ കണ്ട് ഇരട്ടങ്കൻ മാത്രമല്ല, അദ്ദേഹത്തിന്റെ ഗൺമാൻ കരിവീരൻ അനിൽ വരെ ആദ്യമൊന്ന് അമ്പരന്നു. മർദക സംഘം ഗോ ബായ്ക്ക്, പിണറായി വിജയൻ ഗോ ബായ്ക്ക് തുടങ്ങിയ മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലം നഗരത്തിൽ ഇന്നലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ അക്ഷരാർഥത്തിൽ നടുക്കിയത്.
മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വഹീദ, ജനറൽ സെക്രട്ടറി പ്രഭാ അനിൽ, ജില്ലാ പ്രസിഡന്റ് അഡ്വ. ഫെബ സുദർശൻ, സുവർണ, ജലജകുമാരി, സിസിലി ജോസ്, സരിത, ആശ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊല്ലത്തു നിന്നു കരുനാഗപ്പള്ളിയിലെ നവ കേരള സദസിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയെയും സംഘത്തെയും ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം, തോപ്പിൽ കടവിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചത്. നേതാക്കൾ എല്ലാവരും കറുത്ത സാരിയും കറുത്ത ബ്ലൗസും ധരിച്ച് കരിങ്കൊടിയുമായാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ വനിതാ പോലീസ് ഇല്ലാത്തതിനാൽ ഇവരെ തടയാനോ ഇവർക്കെതിരേ നടപടിയെടുക്കാനോ ആയില്ല.
ന‌ടുറോഡിൽ പതിനഞ്ച് മിനിറ്റോളം ഇവർ ഗോ ബായ്ക്ക് വിളിയുമായി കാത്തു നിന്നു. മുഖ്യമന്ത്രിയും കൂട്ടരും വളരെ അടുത്തെത്തിയപ്പോൾ നേതാക്കൾ ബസിനു മുന്നിലേക്കു ചാടിവീണ് കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ചു. മുന്നിലുണ്ടായിരുന്ന ഏതാനും വാഹനങ്ങൾ കടന്നു പോയ ശേഷമാണ് നേതാക്കൾ മുഖ്യമന്ത്രിയുടെ മുന്നിലേക്കു ചാടിവീണത്. അതോടെ വാഹനം പെട്ടെന്നു വേഗം കുറച്ചു. ഏതാനും മിനിറ്റിനുള്ളിൽ സംഘം യാത്ര തുടർന്നു. തടയാൻ വനിതാ പൊലീസും ഉണ്ടായിരുന്നില്ല. അവസാന വാഹനവും കടന്നു പോയ ശേഷം നേതാക്കൾ പിരിഞ്ഞു പോയി. പിന്നീടാണ് ആനന്ദവല്ലീശ്വരത്തും കലക്റ്ററേറ്റ് ജംക്‌ഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും പുരുഷ പോലീസ് ഉദ്യോഗസ്ഥർ ഓടിക്കിതച്ചെത്തിയത്. അവർക്ക് ഒരാളെയും പിടികൂടാനുമായില്ല.

Advertisement

Tags :
featured
Advertisement
Next Article