നവകേരള യാത്രക്ക് അകമ്പടി ഗുണ്ടകൾ ; കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഗുണ്ടകളുടെ ക്രൂരമർദ്ദനം
കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ നവ കേരള ധൂർത്തുമായി ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കാൻ ഡിവൈഎഫ്ഐ ഗുണ്ടപ്പട. കണ്ണൂർ കല്യാശേരിയിൽ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന ആഡംബര ബസിന് നേരെ പ്രതിഷേധ സൂചകമായി കരിങ്കോടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം. പോലീസ് നോക്കിനിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐക്കാർ ക്രൂരമായി മർദ്ദിച്ചത്. നവ കേരളീയത്തിന്റെ ബാഡ്ജും തൊപ്പിയും ധരിച്ച് എത്തിയ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ റോഡരികിലെ ചെടിച്ചട്ടിയും ഹെൽമെറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും സമീപത്തെ തൂണിൽ ചേർത്ത് നിർത്തി കൊടിയമായി മർദ്ദിക്കുകയുമാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നവ കേരള ജനസദസ്സിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകരെ പോലീസിനെ നോക്കുകുത്തിയാക്കി ഗുണ്ട ആക്രമണത്തിലൂടെ നേരിടാനാണ് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്.