Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊട്ടാരക്കരയിലും ശാസ്താംകോട്ടയിലും കരിങ്കൊടി

07:51 PM Dec 18, 2023 IST | ലേഖകന്‍
Advertisement

കൊട്ടാരക്കര: നവ കേരള സദസ്സിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരേ കരിങ്കൊടി കാട്ടി പ്രതിഷേധം.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിലേക്കു ചാടി വീണ് ബസ് അല്പനേരം തടഞ്ഞിട്ടായിരുന്നു പ്രതിഷേധം. കൊട്ടാരക്കര കോട്ടപ്പുറത്ത് വച്ച് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികളും മറ്റും ചേർന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ്, ജനറൽ സെക്രട്ടറി പവിജാ പത്മം, ശിവകുമാർ, യൂത്ത് കോൺഗ്രസ് കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വർഗീസ്, നഹാസ്., നിഷാദ് കരീപ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കരിങ്കൊടി കാണിച്ചത്.
ഇവരെ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോ​ഗസ്ഥരെത്തി അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മടങ്ങിയ ശേഷം പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Advertisement

വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ ശാസ്താം കോട്ടയിലും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.

Advertisement
Next Article