For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മൂന്നാറില്‍ കരിമ്പുലി

10:13 AM Mar 23, 2024 IST | ലേഖകന്‍
മൂന്നാറില്‍ കരിമ്പുലി
Advertisement
Advertisement

ഇടുക്കി: മൂന്നാറില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിതികരിച്ച് വനം വകുപ്പ്. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറി. വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിൽ വൈറലാണ്. മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. ഫോട്ടോകളും വീഡിയോയുമെല്ലാം പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.