ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജി വെച്ച് ബിജെപി നേതാക്കൾ
10:23 AM Oct 22, 2024 IST | Online Desk
Advertisement
റാഞ്ചി: ജാർഖണ്ഡ് ബിജെപിയിൽ കുടുംബവാഴ്ച ആരോപിച്ച് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ബിജെപി നേതാക്കൾ രാജിവച്ചു. എംഎൽഎമാർ ഉൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചംപയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്ക് അടക്കം ബിജെപി സീറ്റ് നൽകി. ഇതി പിന്നാലെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയാണെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. സ്ഥാനാർഥി നിർണയം പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നാണ് ആരോപണം.
Advertisement